SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.14 AM IST

റിയാസിന്റെ സുഹൃത്തിന്റെ ബാങ്ക് ലോക്കർ മരവിപ്പിച്ചു

bank-account

കൊച്ചി: മാസപ്പടിക്കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസ് എം.എൽ.എയുടെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ സ്വർണവും പണവുമുള്ള ബാങ്ക് ലോക്കർ ഇ.ഡി മരവിപ്പിച്ചു.

കോഴിക്കോട്ടെ ബാങ്കിലെ ലോക്കർ കഴിഞ്ഞ വെള്ളിയാഴ്ച ഇ.ഡി തുറന്നിരുന്നു. തിങ്കളാഴ്ച ഇതിലെ സ്വർണവും പണവും പരിശോധിച്ച് മൂല്യം നിർണയിച്ചു. 50 പവൻ ആഭരണങ്ങളുണ്ട്. ഇവ സഹോദരിയുടേതാണെന്ന് മുഹമ്മദ് ഫെബീഷ് ചോദ്യം ചെയ്യലിൽ ഇ.ഡിയെ അറിയിച്ചു. കള്ളപ്പണ, ബിനാമി ഇടപാടുകളിൽ ബന്ധമില്ലെന്നും പറഞ്ഞു. ഫെബീഷിന്റെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി പരിശോധിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED LOCKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA