
ആലപ്പുഴ: മാസപ്പടികേസ് പാർട്ടിയുടെ പ്രശ്നമല്ലെന്നും അതിനെ ന്യായീകരിക്കാനുള്ള സ്പേസ് പോലും മുഹമ്മദ് റിയാസ് ഇല്ലാതാക്കിയെന്നും മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും ഇടതു സഹയാത്രികനുമായ ഗോപകുമാർ മുകുന്ദൻ. വീണയുടെ ബുക്കിലെ വിവരങ്ങൾ ഭാവി ബിസിനസിന്റെ ഭാഗമായി എഴുതിയതാണെന്ന മുഹമ്മദ് റിയാസിന്റെ പ്രതികരണത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. നിലവിൽ പുറത്തുവന്ന നോട്ട് പാഡ് പേജിനെ റിയാസ് നിഷേധിക്കുന്നില്ല. വീണ ട്രാൻസ്ഫർ ചെയ്തുവെന്ന് പറയുന്ന 85 ലക്ഷംരൂപ എന്തിനാണ് കൊടുത്തത്. എങ്ങനെയാണ് കൊടുത്തത്, ബാങ്ക് അക്കൗണ്ട് വഴിയാണോ. അതിന്റെ ഉറവിടം എന്താണ് എന്നീ ചോദ്യങ്ങൾ ഉന്നയിക്കുന്നു. എന്തോ ഫ്യൂച്ചർ ബിസിനസിനാണ് എന്നാണ് റിയാസ് പറയുന്നത്. ഇങ്ങനെ കഷ്ണം കഷ്ണമായി കാശ് കൊടുത്തു നടത്തുന്ന ഫ്യൂച്ചർ ബിസിനസിന്റെ മോഡൽ എന്താണ്, ചിട്ടി പോലെയുള്ള ഏർപ്പാടു വല്ലതുമാണോ? വീണയും റിയാസും ഇത്തരം കാര്യങ്ങൾ നേരേ ചൊവ്വേ പറയണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |