SignIn
Kerala Kaumudi Online
Thursday, 01 October 2026 11.52 PM IST

പാൽ കരാറുകാരിൽ നിന്ന് 84 ലക്ഷം പിടിച്ചെന്ന് മിൽമ

READ ENGLISH VERSION

ff

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം യൂണിയനിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിച്ച ടാങ്കറുകൾക്ക് ദൂരം കണക്കാക്കി തുക നൽകിയതിൽ അപാകതയുണ്ടെന്ന ഓഡിറ്റർമാരുടെ കണ്ടെത്തലിനെ തുടർന്ന് 84 ലക്ഷം രൂപ കരാറുകാരിൽ നിന്ന് പിടിച്ചു വച്ചിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ഡി.എസ്. കോണ്ട അറിയിച്ചു.

സംശയമുള്ള ബില്ലുകളിലെ തുക തടഞ്ഞുവയ്ക്കാൻ നിർദ്ദേശം നൽകി. അധികം തുക നൽകിയെങ്കിൽ അത് കുറവ് ചെയ്തു മാത്രമേ ബാക്കി തുക അനുവദിക്കൂ. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികളെടുക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാൽ കൊണ്ടുവരുന്നതിന്റെ ട്രാൻസ്‌പോർട്ടേഷൻ നിരക്ക് മറ്റു യൂണിയനുകളെക്കാൾ തിരുവനന്തപുരം യൂണിയനിൽ കുറവാണ്. തിരുവനന്തപുരം ഡെയറിയിലെ സ്റ്റിക് ലൈൻ മെഷീൻ പ്രവർത്തനക്ഷമമാണ്. യൂണിയന്റെ വിപണനത്തിന് ആവശ്യമായത് കൂടാതെ എറണാകുളം, മലബാർ യൂണിയനുകൾക്ക് വേണ്ടിയും വിവിധ രുചികളിലുള്ള ബാർ ഐസ്ക്രീമുകൾ ഈ മെഷീൻ ഉത്പാദിപ്പിക്കുന്നുന്നുണ്ടെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MILMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA