
തിരുവനന്തപുരം:കേരള കോൺഗ്രസിലെ മന്ത്രി മോൻസ് ജോസഫിന്റെ അസാന്നിധ്യം കാരണം പാർട്ടി നേതാവ് പി.ജെ.ജോസഫിന് പദവി നൽകുന്ന കാര്യത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തില്ല.
ഇന്നലെ രാവിലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗം വൈകിട്ട് നാലുമണിയിലേക്ക് മാറ്റിയതോടെയാണ് ആശയക്കുഴപ്പമുണ്ടായത്. പതിവായി ബുധനാഴ്ചകളിൽ രാവിലെ 9നാണ് മന്ത്രിസഭാ യോഗം . ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി എത്താൻ വൈകിയതോടെ മന്ത്രിസഭായോഗത്തിലെ അജണ്ടകൾ നിശ്ചയിക്കാനും വൈകി. അത് കണക്കിലെടുത്താണ് യോഗം വൈകിട്ടത്തേക്ക് മാറ്റിയത്. ഇത് മനസിലാക്കതെ മന്ത്രി മോൻസ് ജോസഫ് ആലപ്പുഴയിൽ പരിപാടി
നിശ്ചയിച്ചതാണ് യോഗത്തിലെത്താതിരിക്കാൻ കാരണമെന്നറിയുന്നു.
പി.ജെ.ജോസഫിന് കാബിനറ്റ് റാങ്കോടെ വയോജനകമ്മിഷൻ ചെയർമാൻ സ്ഥാനം നൽകാനാണ് ആലോചിച്ചത്. ഇത് മന്ത്രി മോൻസ് അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി.പതിവിന് വിരുദ്ധമായി മന്ത്രിസഭായോഗം കഴിഞ്ഞുള്ള വാർത്താസമ്മേളനവും മുഖ്യമന്ത്രി ഒഴിവാക്കി. തീരുമാനങ്ങളുടെ പത്രക്കുറിപ്പും പുറത്തിറക്കിയില്ല. കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങൾ വിവരിക്കുന്ന വാർത്താസമ്മേളനത്തിൽ കൂട്ടത്തോടെ ചോദ്യങ്ങൾ ചോദിച്ചതും മാസപ്പടി കേസിൽ ചോദ്യങ്ങൾ ആവർത്തിച്ചതും മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയിരുന്നു. വാർത്താ സമ്മേളനത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതും പരിഗണിച്ചിരുന്നു.. ഇന്നലെ മന്ത്രിമാരായ കെ.എം.ഷാജിയും തുളസിയും നടത്താനിരുന്ന വാർത്താ സമ്മേളനങ്ങളും മാറ്റി വച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |