
കൊച്ചി: അമിതവേഗത്തിൽ അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ഇരുചക്രവാഹന യാത്രക്കാരിയായ യുവതി നടുറോഡിൽ തടഞ്ഞിട്ടു. ഇന്നലെ രാവിലെ 9.30ന് ഇടപ്പള്ളി ജംഗ്ഷനിലായിരുന്നു സംഭവം. തുടർച്ചയായി ഹോൺ മുഴക്കി അമിതവേഗത്തിൽ വന്ന ബസ് ഇടിച്ച് മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് റിസ്വാനും സുഹൃത്ത് ഇടപ്പള്ളി സ്വദേശി ആശാമോൾ കുര്യാക്കോസും സഞ്ചരിച്ച ബൈക്കിന്റെ
ബ്രേക്ക് ലാമ്പ് പൊട്ടി. ഇത് ചോദ്യം ചെയ്ത റിസ്വാനുനേരെ ഡ്രൈവറും കണ്ടക്ടറും തട്ടിക്കയറി. വീണ്ടും ബസ് മുന്നോട്ടെടുത്ത് നിറുത്തിയിട്ടിരുന്ന ബൈക്കിൽ ഇടിപ്പിച്ച് കുറച്ചുദൂരം നിരക്കി കൊണ്ടുയി. ഇതുകണ്ട് ആശാമോൾ ബസിന് മുമ്പിൽ കയറി നിൽക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. തേവര റൂട്ടിലോടുന്ന 'വഹ്ബിയ" ബസിലെ ജീവനക്കാർക്ക് എതിരെ മുഹമ്മദ് റിസ്വാനും ആശാമോളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |