
താമരശ്ശേരി: തിരുവനന്തപുരം വർക്കലയിൽ നിന്നും കാണാതായ യുവതിയെ താമരശ്ശേരി അടിവാരത്ത് കണ്ടെത്തി. അടിവാരത്ത് പ്രവർത്തിക്കുന്ന സൺ സ്പാ ആൻഡ് ആയുർവേദിക്ക് എന്ന മസാജ് സെന്ററിൽ നിന്നുമാണ് യുവതിയെ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 12 ന് കാണാതായ വർക്കല സ്വദേശിനിയായ 28 കാരിയെയാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ഈ സ്ഥാപനത്തിലെത്തിയതെന്നാണ് പ്രാഥമിക വിവരം . സംഭവം സംബസിച്ച് ഈ മാസം 24 നാണ് മാതാവിന്റെ പരാതിയിൽ വർക്കല പൊലീസ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |