
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്കായി രൂപീകരിച്ച വിദഗ്ദ്ധ സമിതിയിലേക്ക് കേരളം നിർദ്ദേശിച്ച വിദഗ്ദ്ധനെ ഏകപക്ഷീയമായി നീക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരളത്തിന് ശക്തമായ പ്രതിഷേധം. കേന്ദ്ര നടപടി അംഗീകരിക്കാനാവില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടി ഇതുസംബന്ധിച്ച കത്ത് കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന് നൽകി. ശിവരാജനെ നീക്കിയതായി കേരളത്തിന് ലഭിച്ച കത്തിന് മറുപടിയായാണ് കേരളം എതിർപ്പ് അറിയിച്ചത്. കേരളവുമായി കൂടിയാലോചന നടത്താതെയായിരുന്നു നടപടി.
കേരളത്തിന്റെ പ്രതിനിധി ടി.കെ.ശിവരാജൻ സമിതിയിൽ തുടരുന്നതിൽ എതിർപ്പുണ്ടെങ്കിൽ പകരം ആളെ നിർദ്ദേശിക്കാൻ കേരളത്തോട് ആവശ്യപ്പെടണമായിരുന്നുവെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. അതിന് മുതിരാതെ ഏകപക്ഷീയമായി നടപടിയെടുത്തു. കേരള പ്രതിനിധി വേണ്ടെങ്കിൽ തമിഴ്നാട് പ്രതിനിധിയേയും മാറ്റണമെന്നും ആവശ്യപ്പെട്ടു.
പുതിയ ഡാം:
ഡി.പി.ആർ തയ്യാർ
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതിനായുള്ള ഡി.പി.ആർ 2024ൽ കേരളം തയ്യാറാക്കിയിരുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ അവതരിപ്പിക്കാനാവുന്ന വിധത്തിലായിരുന്നു ഇത്. 1300 കോടിയിലേറെ രൂപയാണ് പുതിയ ഡാമിന് കേരളം കണക്കാക്കിയിട്ടുള്ള നിർമ്മാണച്ചെലവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |