
തിരുവനന്തപുരം : പകർച്ചവ്യാധി പ്രതിരോധത്തിന് ശാസ്ത്രീയ മാലിന്യ സംസ്‌കരണം വേണമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഉന്നതാധികാര സമിതി യോഗം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധയിനം പനികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവയുടെ ഏകോപിത പ്രവർത്തനം വേണം. ജനങ്ങളുടെ സഹകരണവും മന്ത്രി അഭ്യർത്ഥിച്ചു. ഷിഗല്ല ബാധയുടെ പശ്ചാത്തലത്തിൽ കുടിവെള്ള ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും കർശനമായി നിരീക്ഷിക്കാൻ നിർദേശിച്ചു. ഹോട്ടലുകൾ, തട്ടുകടകൾ ഉൾപ്പെടെ ഭക്ഷണശാലകളിൽ പരിശോധന ശക്തമാക്കും.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മേയർ വി.വി. രാജേഷ്, എം.എൽ.എ മാരായ സി.കെ.ഹരീന്ദ്രൻ, ഒ.എസ്.അംബിക, ജില്ലാ കളക്ടർ അനുകുമാരി, ഉന്നതാധികാര സമിതി അദ്ധ്യക്ഷൻ ഡോ. എസ്.എസ്. ലാൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |