SignIn
Kerala Kaumudi Online
Tuesday, 14 July 2026 9.14 PM IST

കമിതാക്കളുടെ മരണം: യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയെന്ന് പൊലീസ്

res

തൃശൂർ: കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, യുവതിക്ക് മദ്യം കൊടുത്ത് യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. ബന്ധത്തിൽ നിന്ന് പിന്മാറുമോയെന്ന സംശയത്തെ തുടർന്നാണിത്. പിന്നീട്, യുവാവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസും (39) തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മയുമാണ് (31) ഹോട്ടൽ മുറിയിൽ ബുധനാഴ്ച രാത്രി മരിച്ചത്. രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരുടേയും വിവാഹത്തിന് വീട്ടുകാരും സമ്മതം മൂളിയിരുന്നതായാണ് വിവരം. കൊല്ലത്തെ ബാറിൽ ജീവനക്കാരനായ ഗിരിദാസ് അവിവാഹിതനാണ്. വിവാഹമോചിതയായ രസ്മയ്ക്ക് 6 വയസുള്ള കുട്ടിയുണ്ട്. ഇരുവരും ഹോട്ടലിൽ 17 തവണ മുറിയെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.

അമ്മയുടെ സഹോദരിയുടെ വീട്ടിൽ പോകാനെന്ന് പറഞ്ഞാണ് രസ്മ വീടുവിട്ടിറങ്ങിയത്. ഫാനിൽ തൂങ്ങിയ നിലയിലാണ് ഗിരിദാസിനെ കണ്ടെത്തിയത്. രസ്മയുടെ മൃതദേഹം കട്ടിലിലാണ് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് നാളെ പുറത്തുവരും. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA