SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.59 PM IST

സർക്കാർ നടത്തുന്നത് വാഗ്ദാന ലംഘനങ്ങൾ, ബദൽ ധവളപത്രവുമായി പിണറായി വിജയൻ

READ ENGLISH VERSION
pinarayi-
ബദൽ ധവളപത്രം അവതരിപ്പിക്കുന്ന പിണറായി വിജയൻ (screengrab)

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധളവപത്രത്തിന് ബദൽ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ സർക്കാരിന്റെ ധൂർത്ത് കാരണം സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിൽ പറഞ്ഞിരുന്നത്. ഇതിന് മറുപടിയായാണ് പ്രതിപക്ഷം ബദൽ ധവളപത്രമിറക്കിയത്.

'യുഡിഎഫ് സർക്കാർ കണക്കുകൾ മറച്ചുവയ്ക്കുന്നു.മുൻ സർക്കാർ ധൂർത്താണെന്ന വ്യാജ പ്രചാരണം നടത്തുന്നു. ലക്ഷം കോടിക്ക് മുകളിൽ ബാദ്ധ്യതയെന്നാണ് പ്രചരിപ്പിക്കുന്നത്. പക്ഷേ, ഒന്നും സാധൂകരിക്കാൻ സർക്കാരിന് കഴിയുന്നില്ല. സർക്കാർ വാഗ്ദാന ലംഘനങ്ങൾ നടത്തുകയാണ്. വാഗ്ദാന ലംഘനങ്ങൾക്കുള്ള മുൻകൂർ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ് ധവളപത്രത്തിലൂടെ അവർ ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളവർദനവ്, പെൻഷൻ പദ്ധതി, സ്ത്രീ സുരക്ഷാ സഹായധനം ഇവയെല്ലാം തുടക്കത്തിൽത്തന്നെ അട്ടമറിക്കുന്ന നിലയിലാണ്. അതുപോലെ പ്രവാസികൾക്കുള്ള പെൻഷനും മുടങ്ങിയിരിക്കുകയാണ്. വാഗ്ദാന ലംഘനങ്ങൾ ഇതിൽ മാത്രമല്ല മറ്റ് വാഗ്ദാന ലംഘനങ്ങളും ഉണ്ടാവും എന്നതിന്റെ സൂചനയാണ് പ്രഖ്യാപിക്കപ്പെട്ട പരിപാടികൾ തന്നെ ഇല്ലാതാകുന്നതിൽ കാണേണ്ടത്.

25000 കാേടിയുടെ അന്തർസംസ്ഥാന നികുതി ചോർച്ച ഉണ്ടെന്ന് പറഞ്ഞവരായിരുന്നു ഇവർ. എന്നാൽ അതിനെക്കുറിച്ച് ഒരക്ഷരംപോലും ഇപ്പോഴും മിണ്ടുന്നില്ല എന്നതാണ് വസ്തുത. ഇതെല്ലാം കാണിക്കുന്നത് വ്യാജ പ്രചാരണങ്ങൾക്ക് ഒരു കാലപരിധി ഉണ്ടെന്നാണ്. വ്യാജ പ്രചാരണങ്ങളെ യഥാർത്ഥ വസ്തുതകൾ അണിനിരത്തി പ്രതിരോധിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് വസ്തുതകളുടെ ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്' -പിണറായി പറഞ്ഞു.

English Summary

Opposition Leader Pinarayi Vijayan has released an alternative white paper in response to the UDF government's white paper. The UDF had claimed that the state was facing a severe financial crisis due to the previous government's excessive spending.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, ALTERNATIVE WHITE PAPER, KERALA POLITICS, PINARAYI NEWS, PINARAYI VIJAYAN MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA