SignIn
Kerala Kaumudi Online
Tuesday, 14 July 2026 1.05 PM IST

'അയ്യേ, ഈ കുട്ടിയെന്താ ഇങ്ങനെയെന്ന് തോന്നിപ്പോയി, കൃഷ്‌ണകുമാറിനെക്കുറിച്ചെങ്കിലും അവർക്ക് ചിന്തിച്ചുകൂടായിരുന്നോ'

ahana-krishna-family
അഹാന കൃഷ്‌ണ, കൃഷ്‌ണകുമാർ കുടുംബത്തോടൊപ്പം

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് നടൻ കൃഷ്‌ണകുമാറിന്റേത്. നാല് മക്കൾക്കും കൃഷ്‌ണകുമാറിനും ഭാര്യയ്‌ക്കുമെല്ലാം വെവ്വേറെ യൂട്യൂബ് ചാനലുകളുണ്ട്. ഇതിൽ നിന്നെല്ലാം ഇവർ കോടികളാണ് സമ്പാദിക്കുന്നത്. മാത്രമല്ല, ലക്ഷക്കണക്കിന് ആരാധകരും കുടുംബത്തിനുണ്ട്. എന്നാൽ, അടുത്തിടെ നടന്ന ചില സംഭവങ്ങൾ കുടുംബത്തെ വലിയ നാണക്കേടിലേക്ക് നയിച്ചിരിക്കുകയാണ്. സിന്ധു കൃഷ്‌ണകുമാറിന്റെ സഹോദരിയുടെ മകൾ പുറത്തുവിട്ട വീഡിയോയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'സിന്ധു കൃഷ്‌ണകുമാറിന്റെ കുടുംബവഴക്ക് സോഷ്യൽ മീഡിയയിൽ കൊടുമ്പിരികൊള്ളുകയാണ്. സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രശസ്‌തി നേടിയ കുടുംബമാണ് കൃഷ്‌ണകുമാറിന്റേത്. ഒരു പെൺകുട്ടിയുള്ള മാതാപിതാക്കൾ പോലും ടെൻഷനടിച്ച് ജീവിക്കുന്ന ഇക്കാലത്ത് കൃഷ്‌ണകുമാറിന്റെ നാല് പെൺമക്കൾ പൂമ്പാറ്റകളെപ്പോലെ സോഷ്യൽ മീഡിയയിൽ പാറിനടന്ന് കോടികൾ സമ്പാദിക്കുകയാണ്. ഇവരുടെ അഭിപ്രായ പ്രകടനങ്ങളോട് പൊതുസമൂഹം വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും അതിനെയെല്ലാം പ്രതിരോധിച്ച് നിൽക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.

അഹാനയുടേത് വളരെ പക്വതയുള്ള നിലപാടുകളായിരുന്നു. എന്നാൽ, ദിയയുടെ അപക്വമായ നിലപാടുകളോട് കടുത്ത വിയോജിപ്പ് പലരും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും അവരെ സ്‌നേഹിക്കുന്ന ഒരുപാടുപേരുണ്ടായിരുന്നു. ആ ഇമേജിനാണ് ഇപ്പോൾ കോട്ടം സംഭവിച്ചിരിക്കുന്നത്. അഹാനയെക്കുറിച്ച് വളരെ ഇഷ്‌ടത്തോടെയും മതിപ്പോടെയും നാളുകൾക്ക് മുമ്പ് ഞാനൊരു വീഡിയോ ചെയ്‌തിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും കാര്യശേഷിയുമുള്ള കുട്ടിയായിട്ടാണ് അന്നെനിക്ക് തോന്നിയത്. എന്നാൽ, ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ എന്റെ ധാരണ തെറ്റായിരുന്നോ എന്ന് തോന്നിപ്പോവുകയാണ്.

ദിവസങ്ങൾക്ക് മുമ്പ് തന്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ അഹാന വന്ന് വിളമ്പിയപ്പോൾ അയ്യേ ഈ കുട്ടി എന്താ ഇങ്ങനെ എന്ന് തോന്നിപ്പോയി. ചീഞ്ഞ് നാറി ദുർഗന്ധം വമിക്കുന്ന കുടുംബ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കുടുംബത്തിലെ പലരുടെയും സ്വകാര്യ ജീവിത കഥകൾ പൊതുഇടങ്ങളിൽ ചർച്ചയ്‌ക്കായി ഇട്ടുകൊടുത്തു. അമ്മൂമ്മ, അമ്മ, അപ്പച്ചി, അപ്പൂപ്പൻ, ചെറിയമ്മയുടെ മകൾ തുടങ്ങി കഥാപാത്രങ്ങൾ ഒരുപാടെത്തി അരങ്ങ് തകർക്കുകയാണ്. ഇതിനിടെ വോയിസുകൾ പിൻവലിച്ചപ്പോൾ എല്ലാത്തിനും അവസാനമായെന്ന് കരുതി. പക്ഷേ, അത് വരാനിരിക്കുന്ന വലിയ കൊടുങ്കാറ്റിന്റെ സൂചനയായിരുന്നു.

അനവസരത്തിലാണ് സിന്ധു കൃഷ്‌ണ ഇപ്പോൾ സ്വന്തം അമ്മയെക്കുറിച്ച് വീഡിയോ ചെയ്‌തിരിക്കുന്നത്. അമ്മ തന്നോടും അഹാനയോടും അച്ഛനോടുമെല്ലാം ചെയ്‌ത ക്രൂരതയുടെ സിസിടിവി ദൃശ്യം കൈവശമുണ്ടെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ, ഇതെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രായമായ അമ്മ പറയുന്നതെല്ലാം വിവരക്കേടായി കണ്ട് തള്ളിക്കളഞ്ഞുകൂടായരുന്നെങ്കിൽ ഈ നാണക്കേടൊക്കെ ഒഴിവാക്കാമായിരുന്നില്ലേ. എന്തൊക്കെ വന്നാലും സിന്ധു തന്റെ നിലവാരം വിട്ട് സംസാരിക്കാൻ പാടില്ലായിരുന്നു. ഇത്രയും ഉന്നത സ്ഥാനത്തിരിക്കുന്ന കൃഷ്‌ണകുമാറിനെക്കുറിച്ചെങ്കിലും ചിന്തിച്ചുകൂടായിരുന്നോ' - ആലപ്പി അഷ്‌റഫ് പറഞ്ഞു.

English Summary

Malayalam filmmaker Alleppey Ashraf criticized the recent public family controversy involving actor Krishna Kumar and his family. He said the family's decision to discuss private disputes on social media has damaged their public image. Ashraf also expressed disappointment over Ahana Krishna's involvement and criticized Sindhu Krishna for publicly sharing allegations against her mother, arguing that such family matters should have been handled privately. These remarks reflect Ashraf's personal opinions about the ongoing controversy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AHANA KRISHNA FAMILY CONTROVERSY, TANVI AHANA ISSUE, AHANA FAMILY PROBLEM, SINDHU KRISHNAKUMAR FAMILY ISSUE, AHANA GRANDMOTHER ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA