SignIn
Kerala Kaumudi Online
Friday, 16 October 2026 2.40 AM IST

പി.എം ശ്രീയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാനാവില്ല

n-shamsudheen

തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം പി.എം ശ്രീ പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിൻമാറാനുള്ള അവകാശം സംസ്ഥാനത്തിനില്ലെന്ന് മന്ത്രി എൻ.ഷംസുദീൻ നിയമസഭയെ അറിയിച്ചു.കരാർ 30 ദിവസത്തെ നോട്ടീസ് നൽകി റദ്ദാക്കാനും അവസാനിപ്പിക്കാനുമുള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂൾ എഡ്യുക്കേഷൻ ആൻഡ് ലിറ്ററസി ഡിപ്പാർട്ടമെന്റിന് മാത്രമാണെന്നും മന്ത്രി പറ‌ഞ്ഞു.കരാറിലെ വ്യവസ്ഥകളിൽ എതെങ്കിലും ഭേദഗതി ഇരു പാർട്ടികളുടേയും പരസ്പര സമ്മതത്തോടെ മാത്രമേ നടപ്പിലാക്കാനാവൂ. കഴിഞ്ഞ സർക്കാർ ധാരണാ പത്രത്തിൽ ഒപ്പിടുകയും പിന്മാറാൻ സംസ്ഥാനത്തിന് വ്യവസ്ഥ ഇല്ലാതിരിക്കുകയും വഴി ഉണ്ടായിട്ടുള്ള പ്രതിസന്ധിയാണ് മുന്നിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: N SHAMSUDHEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA