SignIn
Kerala Kaumudi Online
Sunday, 21 June 2026 1.49 AM IST

കവി പി.നാരായണക്കുറുപ്പ് അന്തരിച്ചു

narayana-kurup-

തിരുവനന്തപുരം: പ്രമുഖകവിയും തപസ്യ കലാസാഹിത്യ വേദിയുടെ മുൻ അദ്ധ്യക്ഷനുമായ പി.നാരായണക്കുറുപ്പ് (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിലായിരുന്നു അന്ത്യം. 2022ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.

1957ൽ സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസിലും 1971-75 കാലത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റർ, റിസർച്ച് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിലും ആഗ്രയിലെ സൻസ്‌കാർ ഭാരതിയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 45 കൃതികളുടെ കർത്താവാണ്. ആലപ്പുഴ ഹരിപ്പാട് 1934ലാണ് നാരായണക്കുറുപ്പ് ജനിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും പാസായി 1956ൽ അദ്ധ്യാപകനായി. സംസ്‌കാരം ഇന്ന് വെകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ : വിജയലക്ഷ്മി. മക്കൾ : ഡോ.വൃന്ദ ജയകുമാർ (റിട്ട: പ്രൊഫ. ഡി.ബി.കോളേജ് , ശാസ്താംകോട്ട), വിജു നാരായൺ (ഡെപ്യൂട്ടി ഡയറക്ടർ, ലോക്സഭാ സെക്രട്ടേറിയറ്റ് ), വിവേക് നാരായൺ (മാനേജിംഗ് എഡിറ്റർ, നെറ്റ് വർക്ക് 18.).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA