
തിരുവനന്തപുരം: ശാസ്ത്ര പ്രചാരകനും കോളമിസ്റ്റുമായ ഡോ. ബിജു ധർമ്മപാലനെ ശാസ്ത്ര അക്കാഡമിയായ നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യയുടെ (നാസി) അംഗമായി തിരഞ്ഞെടുത്തു. ശാസ്ത്രസാങ്കേതിക ആശയവിനിമയ രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരം, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. കേരള അക്കാദമി ഓഫ് സയൻസസിന്റെ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം നിലവിൽ ബംഗളൂരുവിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയിൽ ഡീൻ അക്കാഡമിക് അഫയേഴ്സ് ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |