SignIn
Kerala Kaumudi Online
Wednesday, 10 June 2026 1.52 AM IST

നീറ്ര് യു.ജി.പുന:പരീക്ഷ: തയ്യാറെടുപ്പുകൾ വിശദീകരിക്കും

a

ന്യൂഡൽഹി: നീറ്റ് യു.ജി പുന:പരീക്ഷയുടെ ഒരുക്കങ്ങൾ കേന്ദ്ര ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങളിലെ സെക്രട്ടറി തല ഉദ്യോഗസ്ഥർ പാർലമെന്ററി സമിതിക്ക് മുന്നിൽ ഇന്ന് വിശദീകരിക്കും. 21നാണ് പുന:പരീക്ഷ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ-കുടുംബക്ഷേമ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും.അതിനിടെ, ചോദ്യപേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതി മനീഷ വാഗ്‌മാറെയുടെ ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യു കോടതി തള്ളി. പുനൈയിലെ ബ്യൂട്ടിപാർലർ നടത്തിപ്പുക്കാരിയായ മനീഷ ഇടനിലക്കാരിയാണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. പുന:പരീക്ഷയെഴുതാൻ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേസിലെ മറ്റൊരു പ്രതി യഷ് യാദവ് ഹർജി സമർപ്പിച്ചു. ഇക്കാര്യത്തിൽ റൗസ് അവന്യു കോടതി സി.ബി.ഐയുടെ നിലപാട് തേടി. 12ന് വീണ്ടും പരിഗണിക്കും.

നീറ്ര് യു.ജി പുന:പരീക്ഷ പഴുതുകളില്ലാതെ നടത്തും

- ധർമേന്ദ്ര പ്രധാൻ,

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEETUG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA