SignIn
Kerala Kaumudi Online
Saturday, 20 June 2026 11.39 AM IST

വെറ്റിലക്കൊല്ലി ഊരിലെ ദുരിതം മാറ്റാൻ സർക്കാർ

READ ENGLISH VERSION
o-r-kelu-

തിരുവനന്തപുരം: നിലമ്പൂർ വെറ്റിലക്കൊല്ലി ആദിവാസി ഊരിലെ കാട്ടുനായ്‌ക്ക,​ മുതുവാൽ വിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. ഇവരുടെ പട്ടിണി തുറന്നുകാട്ടിയ കേരളകൗമുദി റിപ്പോർട്ടിനെ തുടർന്നാണ് ഇടപെടൽ. പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കി റിപ്പോർട്ട് നൽകാൻ പട്ടികവർഗ ഉദ്യോഗസ്ഥരെ ഉടൻ അയയ്ക്കും.

പോക്ഷകാഹാര പ്രശ്നം ഉൾപ്പെടെയുള്ളവ അടിയന്തര പ്രധാന്യത്തോടെ പരിഹരിക്കും. വെറ്റിലക്കൊല്ലിയിലെ ആദിവാസി സുന്ദരന്റെ (30) ജീവിതത്തെ മുൻനിറുത്തിയായിരുന്നു കേരളകൗമുദി വാർത്ത. വീഴ്ചയിൽ നട്ടെല്ലിന് പരിക്കേറ്റ സുന്ദരന് വേണ്ട സഹായം ചെയ്യും.

നിലവിൽ പ്രതിമാസം 30 കിലോഗ്രാം അരിക്കുപുറമ ഓരോ കുടുംബത്തിനും നാലുമാസത്തിലൊരിക്കൽ പോഷകാഹാര കിറ്റും നൽകുന്നുണ്ട്. അത് കൃത്യമായി വിതരണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കും. ആരോഗ്യപ്രശ്നം ഉള്ളവർക്കെല്ലാം സൗജന്യ ചികിത്സ നൽകും. ഭക്ഷ്യധാന്യത്തിന്റെ കുറവുണ്ടെങ്കിൽ അതും പരിഹരിക്കും.

സു​ന്ദ​ര​ന്റെ​ ​കു​ടും​ബ​ത്തി​ന്
വ്യ​വ​സാ​യി​യു​ടെ​ ​ഒ​രു​ല​ക്ഷം

പാ​റ​ശാ​ല​:​ ​നി​ല​മ്പൂ​രി​ൽ​ ​പ​ട്ടി​ണി​യി​ൽ​ ​ക​ഴി​യു​ന്ന​ ​ആ​ദി​വാ​സി​ ​കു​ടും​ബ​ത്തി​ന് ​സ​ഹാ​യ​ഹ​സ്ത​വു​മാ​യി​ ​പാ​റ​ശാ​ല​യി​ലെ​ ​പ്ര​മു​ഖ​ ​വ്യ​വ​സാ​യി​യും​ ​പോ​ൾ​രാ​ജ് ​ആ​ൻ​ഡ് ​സ​ൺ​സ് ​ഉ​ട​മ​യു​മാ​യ​ ​എ.​പോ​ൾ​രാ​ജ്.​ ​ന​ട്ടെ​ല്ലി​ന് ​പ​രി​ക്കേ​റ്റ് ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​ ​സു​ന്ദ​ര​നെ​ന്ന​ ​ആ​ദി​വാ​സി​ ​യു​വാ​വി​ന് ​ഒ​രു​ല​ക്ഷം​ ​രൂ​പ​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.​ ​കേ​ര​ള​കൗ​മു​ദി​യി​ലൂ​ടെ​യാ​ണ് ​പോ​ൾ​രാ​ജ് ​ആ​ദി​വാ​സി​ ​കു​ടും​ബ​ത്തി​ന്റെ​ ​ദു​ര​വ​സ്ഥ​യെ​ക്കു​റി​ച്ച് ​അ​റി​ഞ്ഞ​ത്.​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​ഇ​ല്ലാ​ത്ത​ ​സു​ന്ദ​ര​ന് ​തു​ക​ ​നേ​രി​ട്ട് ​എ​ത്തി​ച്ച് ​ന​ൽ​കാ​നാ​ണ് ​തീ​രു​മാ​നം.​ ​എ​ത്ര​യും​ ​വേ​ഗം​ ​നി​ല​മ്പൂ​രി​ലെ​ത്തി​ ​സു​ന്ദ​ര​ന്റെ​ ​കു​ടും​ബ​ത്തി​ന് ​തു​ക​ ​കൈ​മാ​റു​മെ​ന്ന് ​ക​മ്പ​നി​ ​പി.​ആ​ർ.​ഒ​ ​സി​ന്ദു​കു​മാ​ർ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: O R KELU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA