SignIn
Kerala Kaumudi Online
Thursday, 10 September 2026 4.46 AM IST

കരുവന്നൂർ തട്ടിപ്പ്: ഇടപാടുകൾക്കായി ബാങ്കിൽ ബാക്കി ഉള്ളത് 25 ലക്ഷം രൂപ മാത്രം

karuvannoor

തൃശൂർ: വിവാദമായ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ ഇടപാടുകൾക്കായി ഇനി ബാക്കിയുള്ളത് വെറും 25 ലക്ഷം രൂപ മാത്രമെന്ന് റിപ്പോർട്ട്. നിലവിൽ ബാങ്കിന്റെ ഇടപാടുകൾ നടത്തുന്നത് സൂപ്പർ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നുമാണ്. ബാങ്കിന്റെ സ്വർണപണയ വായ്പ തിരിച്ചു പിടിക്കുന്നതിനുള്ള നടപടികൾ ബാങ്ക് ഭരണസമിതി ആരംഭിച്ചുവെന്നും സർക്കാരിന്റെ പ്രത്യേക പാക്കേജ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി മുന്നോട്ടു പോകുന്നതെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ.

അതേസമയം കരുവന്നൂർ വായ്പാ തട്ടിപ്പിൽ പ്രതികളെ പൊലീസ് ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രതികളെക്കുറിച്ച് അവ്യക്തതയുണ്ടെന്നും പിടികൂടിയോ ഇല്ലയോ എന്ന് വ്യക്തമാക്കണെന്നും സർക്കാർ സഹകരണ മേഖലയിൽ പുതിയ നിയമ നിർമാണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARUVANNUR, BANKFRAUD, THRISSUR, VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA