SignIn
Kerala Kaumudi Online
Saturday, 15 August 2026 1.39 AM IST

എസ്.പി എസ്.ശശിധരന് വിശിഷ്‌ട സേവാ മെഡൽ

READ ENGLISH VERSION
ujjal-kumar

ന്യൂഡൽഹി: കേരള പോലീസിലെ ഏഴ് ഉദ്യോഗസ്ഥരും അഗ്നിശമന വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരും രണ്ട് ജയിൽ ഉദ്യോഗസ്ഥരും റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ മെഡലുകൾക്ക് അർഹരായി. പൊലീസിൽ ശബരിമല സ്വർണക്കൊള്ളക്കേസ് പ്രത്യേക അന്വേഷണത്തലവൻ എസ്.പി എസ്.ശശിധരന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു.

 സ്തുത്യർഹ സേവാ മെഡൽ:
പൊലീസ്: ഐ.ജി രാജ്പാൽ മീണ, എസ്.പിമാരായ ബിനു ആർ.പിള്ള, ജി.ഉജ്ജ്വൽ കുമാർ, ഡിവൈ.എസ്.പിമാരായ വി.ആർ.രവി കുമാർ, എസ്.എസ്.സുരേഷ് ബാബു, സബ് ഇൻസ്‌പെക്ടർ എസ്.എൽ.ജ്യോതിഷ് കുമാർ.

 അഗ്നിശമന സേന: അസി. സ്റ്റേഷൻ ഓഫീസർമാരായ ജെ.രാജേന്ദ്രൻ നായർ, എൻ.സെബാസ്റ്റ്യൻ
ജയിൽ കറക്ഷണൽ സർവീസ്: അസി. സൂപ്രണ്ട് (ഗ്രേഡ് 1) സുനിൽ എസ്.കുമാർ, പ്രിസൺ ഓഫീസർ എം.കെ.മോഹൻദാസ്

 മറ്റ് മലയാളികൾ:

വിശിഷ്ട സേവനം:
ആഭ്യന്തര മന്ത്രാലയം: ജിജോ ജേക്കബ് (അസി. ഡയറക്ടർ)

 സ്തുത്യർഹ സേവനം:
ഗുജറാത്ത് പൊലീസ്: ശിവരാമൻ നായർ (ഇൻസ്‌പെക്ടർ),
ബി.എസ്.എഫ്: കെ.പി.സുരേന്ദ്രൻ (ഇൻസ്‌പെക്ടർ), സി.ആർ.പി.എഫ്: ടി.കെ.മുരളീകൃഷ്ണൻ, വർഗീസ്.ടി (സെക്കൻഡ് ഇൻ കമാൻഡ്), കെ.രാജഗോപാൽ (സീനിയർ ഇൻസ്ട്രക്ടർ).

 ജി.ഉജ്ജ്വൽകുമാർ

വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് എസ്.പി. കരുനാഗപ്പള്ളി സ്വദേശി. 2003ൽ പൊലീസ് സബ് ഇൻസ്‌പെക്ടറായി സർവീസിൽ. ഇൻസ്‌പെക്ടർ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തസ്തികളിൽ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് തുടങ്ങിയവയിൽ പ്രവർത്തിച്ചു. 2025 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE MEDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA