SignIn
Kerala Kaumudi Online
Friday, 04 September 2026 2.00 AM IST

മുട്ടിൽ വഞ്ചന കേസ് വിചാരണയ്ക്ക് സ്റ്റേയില്ല

1

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വ‌ഞ്ചന കേസിൽ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിച്ചു കേൾക്കാൻ പ്രതികൾ തിങ്കളാഴ്ച വിചാരണക്കോടതിയിൽ ഹാജരാകേണ്ടി വരും.

അഗസ്റ്റിൻ സഹോദരന്മാർക്ക് എതിരായ കേസുകളിൽ ഒരുമിച്ചു വിചാരണ നടത്താൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് റോജി അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ആവശ്യത്തെ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി. അസഫലി എതിർത്തു. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ നിറുത്തിവയ്‌ക്കണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. കേസുകളിൽ റോജിയും സഹോദരങ്ങളായ ജോസ് കുട്ടി, ആന്റോ എന്നിവരും പ്രതികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTTIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA