
മുഖ്യമന്ത്രിയെ സന്ദർശിച്ചു
തിരുവനന്തപുരം: മുസ്ലിം പണ്ഡിതർ സ്ത്രീ വിരുദ്ധരാണെന്ന് വരുത്തി തീർക്കാനുള്ള നീക്കം ഖേദകരമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി. മനുഷ്യ പുരോഗതിയിലും രാഷ്ട്ര നിർമ്മാണത്തിലും മതനിയമങ്ങൾ ലംഘിക്കാത്തവിധം മുസ്ലിം സ്ത്രീകൾ ഭാഗമാവുന്നതിൽ പണ്ഡിതൻമാർ എതിരാണെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത്. ഇസ്ലാമിക ചടങ്ങുകളിലും കർമ്മങ്ങളിലും ആഘോഷങ്ങളിലും ആവശ്യമായ മത നിർദ്ദേശങ്ങൾ നൽകുന്ന പണ്ഡിതൻമാരെ അവമതിക്കുന്ന വിധത്തിലുള്ള ദുർവ്യാഖ്യാനങ്ങൾ ശരിയല്ല. സ്ത്രീകൾക്ക് അനുവദനീയമായ ബിസിനസുകൾ ചെയ്യുന്നതിന് ഇസ്ലാമിൽ വിലക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതപരമായ ആഘോഷങ്ങളിൽ സ്വീകരിക്കേണ്ട മത നിയമങ്ങളെക്കുറിച്ച് മഹല്ല് ഭാരവാഹികളോടും സമുദായത്തോടും സമസ്‌ത നടത്തിയ പ്രസ്ഥാവനയെ വളച്ചൊടിച്ചതാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം വസ്തുതാ വിരുദ്ധമായിപ്പോയെന്നും കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ വി.ഡി.സതീശനെ നേരിൽക്കണ്ട് ബോദ്ധ്യപ്പെടുത്തി. അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.
പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, എൻ.അലി അബ്ദുല്ല, എ.സൈഫുദ്ധീൻ ഹാജി, സി.പി.സൈതലവി, സിദ്ധീഖ് സഖാഫി നേമം എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |