
തൃശൂർ: കാലിഫോർണിയയിലെ മിൽപീറ്റസിൽ സുഹൃത്തായ യുവതി കാറിടിച്ച് കൊലപ്പെടുത്തിയ തൃശൂർ സ്വദേശിനി അഞ്ജനയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. പോസ്റ്റ് മോർട്ടം നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.
മൃതദേഹം കാലിഫോർണിയയിലുള്ള ഭർത്താവ് വിജീഷിന് കാണാൻ അനുവാദം നൽകി. മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടൽ നടത്തുന്നുണ്ട്. സംസ്ഥാന സർക്കാരും നടപടികൾ സ്വീകരിക്കുന്നുണ്ട്. മണ്ണുത്തി തെക്കൂട്ട് ഹരിദാസിൻ്റേയും സുഷമയുടെയും മകളാണ് അഞ്ജന. കൊലപാതകം നടത്തിയ കോട്ടയം മൂന്നിലവ് സ്വദേശി അനിലയെ മനഃപൂർവമായ നരഹത്യക്ക് കേസെടുത്തശേഷം അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |