കൊല്ലം: പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കുടുങ്ങി. അലിമുക്ക് ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്.
കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിരുന്നു. ശാന്ത എന്ന വയോധികയുടെ രണ്ട് ആടുകളെ ഉൾപ്പെടെ പുലി കൊന്നു. പലയിടങ്ങളിലായി വളർത്തുനായ്ക്കളെയും പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് കൂട് സ്ഥാപിച്ചത്. കെണിയിൽ കുടുങ്ങിയ പുലിയെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു.
A leopard that had been attacking and killing domestic animals in Pathanapuram, Kollam, has been trapped in a cage set up by the Forest Department at Alimukku. The leopard had killed two goats belonging to an elderly woman and several pet dogs in the area. Forest officials have begun procedures to safely relocate the trapped animal.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |