തിരുവനന്തപുരം: ട്രെയിനുകളിൽ എ.സി കോച്ചുകളിൽ ആർ.എ.സി ടിക്കറ്റുള്ള യാത്രക്കാർക്കും ബെഡ്ഷീറ്റുകളും കമ്പിളിയും നൽകുന്നത് നിർബന്ധമാക്കി റെയിൽവേ ഉത്തരവിറക്കി. 2009 മുതൽ ഇതുസംബന്ധിച്ച നിയമം നിലവിലുണ്ടെങ്കിലും, പല ട്രെയിനുകളിലും ഇത് നടപ്പാക്കുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണിത്.
എ.സി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇതിനുള്ള തുക കൂടി ഇൗടാക്കുന്നുണ്ട്. അതുപ്രകാരം ബെഡ് റോൾ കിറ്റ് നൽകിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും. അത് മുന്നിൽ കണ്ടാണ് ഉത്തരവ്. ഓഗസ്റ്റ് 4ന് റെയിൽവേ ബോർഡ് എല്ലാ റെയിൽവേ സോണുകൾക്കും ഇതുസംബന്ധിച്ച് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കൺഫേം ടിക്കറ്റ് ലഭിക്കാതെ, ആർ.എ.സി ടിക്കറ്റ് ലഭിക്കുന്നവർക്കും എ.സി കോച്ചുകളിൽ കയറി യാത്ര ചെയ്യാം. എന്നാൽ ബർത്ത് കിട്ടില്ല. സീറ്റ് മാത്രമാണുണ്ടാകുക. ബെർത്ത് ഒഴിയുന്ന മുറയ്ക്ക് ടി.ടി.ആർ ആർ.എ.സി ടിക്കറ്റുകാർക്ക് ബെർത്ത് അനുവദിച്ച് നൽകുകയാണ് പതിവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |