
സഹോദരന് ഗുരുതര പരിക്ക്
മണർകാട് : സഹോദരനൊപ്പം പോകവേ നിയന്ത്രണംവിട്ട ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ നെടുംചേരി വാലുമ്മേൽക്കുന്നേൽ വീട്ടിൽ മനോജിന്റെ (സുര) മകൾ ശ്രീദേവി മനോജ് (26) ആണ് മരിച്ചത്. സഹോദരൻ ഹരികൃഷ്ണനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴോടെ മണർകാട് പള്ളിയ്ക്ക് സമീപത്തെ വളവിലായിരുന്നു അപകടം. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രി ജീവനക്കാരിയായ ശ്രീദേവിയെ ജോലിക്കായി പുതുപ്പള്ളിയിൽ ബസ് കയറ്റി വിടാൻ പോകുംവഴിയാണ് അപകടം.
കോട്ടയത്ത് നിന്ന് പാലായിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണ് ബൈക്ക് മറിഞ്ഞത്. പിന്നിലിരുന്ന ശ്രീദേവി തത്ക്ഷണം മരിച്ചു. മാതാവ് : രാജമ്മ. മറ്റ് സഹോദരങ്ങൾ : വിഷ്ണു, ശ്രീലക്ഷ്മി, ശ്രീഹരി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |