
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി ഭൂരഹിതരായവർക്ക് പട്ടയം വിതരണം ചെയ്യാനുള്ള പട്ടയമേളയ്ക്ക് 11ന് തൃശൂരിൽ തുടക്കമിടും. രാവിലെ 10.30ന് കെ.കരുണാകരൻ സ്മാരക ടൗൺഹാളിൽ മേള മന്ത്രി എ.പി.അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി പട്ടയം നൽകാനായി റവന്യൂവകുപ്പ് സജീവമായ പ്രവർത്തനം നടത്തുകയാണെന്നും സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി എല്ലാ ജില്ലകളിലും പട്ടയമേള സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മേളയിൽ 1,059 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. രാജൻ ജെ.പല്ലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. എം.പിമാർ, എം.എൽ.എമാർ, ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്.ദിനേശൻ, കളക്ടർ ശിഖാ സുരേന്ദ്രൻ, മറ്റുജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |