
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ കണക്കിലെടുത്ത് പെട്രോൾ, ഡീസൽ എന്നിവ വലിയ അളവിൽ വാങ്ങുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം ജൂലായ് ഒന്നുമുതൽ പിൻവലിക്കും. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം ആവശ്യമില്ലെന്ന് കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ജൂൺ 12 ന് ഇറക്കിയ ഉത്തരവിൽ ഹൈ സ്പീഡ് ഡീസലിന് പമ്പുകളിൽ ഒരു ഉപഭോക്താവിന് പ്രതിദിനം 200 ലിറ്റർ പരിധി നിശ്ചയിച്ചിരുന്നു. കൂടാതെ വ്യാവസായിക, വാണിജ്യ ആവശ്യത്തിന് ചില്ലറ വിൽപ്പന പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതും വിലക്കി. കരിഞ്ചന്ത, പൂഴ്‌ത്തിവയ്‌പ് എന്നിവ തടയാൻ ലക്ഷ്യമിട്ട് മൂന്നുമാസത്തേക്കായിരുന്നു നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |