SignIn
Kerala Kaumudi Online
Monday, 29 June 2026 1.40 AM IST

മദ്യ നികുതിയിളവിൽ ചർച്ചയ്ക്കെന്ത് പ്രസക്തിയെന്ന് പിണറായി

a

തിരുവനന്തപുരം: ധനബില്ലിൽ മദ്യ നികുതിയിളവിനുള്ള നിർദ്ദേശം ചേർത്ത ശേഷം യു.ഡി.എഫ് ചർച്ച ചെയ്യുന്നതിൽ എന്ത് പ്രസക്തിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. ഇളവ് നൽകാൻ എൽ.ഡി.എഫ് സർക്കാർ ശ്രമിച്ചിരുന്നു എന്ന ദുരാരോപണം സ്വയം പൊളിയുന്ന കാഴ്ചയാണ് ധനബില്ലിലെ നിർദ്ദേശമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ബഡ്ജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ സഭ അംഗീകരിച്ചാൽ അത് നിയമമാകും. പിന്നെ തടയാൻ യു.ഡി.എഫിന് നിയമപരമായി കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA