
വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറിയും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും വ്യാപാര പ്രമുഖനുമായ പി.എം. രവീന്ദ്രന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മേപ്പയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ശനിയാഴ്ച ഉച്ചയോടെ വടകര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എസ്.എസ് വടകരയിലും വടകര എസ്.എൻ.ഡി.പി ഓഫീസിലും ഗുരുമന്ദിരത്തിലും ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് വച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ മേപ്പയിലെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാൻ ഷാഫി പറമ്പിൽ എം.പി, കെ.പ്രവീൺകുമാർ എം.എൽ.എ, കെ.എം. അഭിജിത്ത് എം.എൽ.എ, പി. ഗവാസ്, അഡ്വ.ഐ. മൂസ അടക്കം നിരവധിപേർ എത്തിയിരുന്നു. സംസ്കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തിൽ എസ്.എൻ.ഡി.പി നേതാവ് കെ.ഹരി മോഹൻ അദ്ധ്യക്ഷത വഹിച്ചു. പി.മോഹനൻ, സി.ആർ പ്രഫുൽ കൃഷ്ണ, എൻ.വേണു, അരയാക്കണ്ടി സന്തോഷ്, പി.പി. രാജൻ, കെ.രാമകൃഷ്ണൻ, എടയത്ത് ശ്രീധരൻ, എൻ.അബ്ദുൾ സലാം, ബാബു പൂതംപാറ, തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |