
തിരുവനന്തപുരം: അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്‌ലിൻ നായകനായെത്തിയ 'മോളിവുഡ് ടെെംസ്' എന്ന സിനിമക്കെതിരെ പരാതി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) റീജിയണൽ ഓഫീസറുടെ പരാതിയിൽ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
സെൻസറിംഗ് ചെയ്ത ഭാഗം തിയേറ്ററിൽ പ്രദർശിപ്പിച്ചെന്നാണ് പരാതി. സിനിമ സംവിധായകൻ, നിർമ്മാതാവ്, ഡിസ്ട്രിബ്യൂട്ടർ, ഡിജിറ്റൽ ക്രിയേറ്റർ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിനിമയിൽ സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ തിയേറ്ററിൽ അതേപടി കേൾപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്ററിയുടെ സിബിഎഫ്സിന്റെ അനുമതി പത്രം വാങ്ങിയശേഷം നിയമങ്ങൾക്ക് വിരുദ്ധമായി 'മോളിവുഡ് ടെെംസ്' എന്ന സിനിമ ഭേദഗതി വരുത്തിയെന്നാണ് എഫ്ഐആറിൽ ഉള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |