SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.40 AM IST

പി വി അൻവറിനെതിരെ കൊലവിളി മുദ്രാവാക്യം ; സി പി എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

READ ENGLISH VERSION
cpm-

മലപ്പുറം : പി,​വി. അൻവർ എം.എൽ.എയ്ക്കെതിരെ കൊലവിളി മു്ദ്രാവാക്യവുമായി നിലമ്പൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നടപടിയുമായി പൊലീസ്. അൻവറിനെതിരെ കൊലവിളി മുദ്രാവാക്യവും പ്രകടനവും നടത്തിയ സംഭവത്തിൽ നൂറോളം സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരായ ആരോപണങ്ങൾക്ക് പിന്നാലെ ഇന്നലെയാണ് നിലമ്പൂരിൽ അൻവറിനെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി സി.പി.എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.

ഗോവിന്ദൻ മാഷ് ഒന്നു ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിനിടെ ഉയർന്നത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനർ ഉയർത്തിയായിരുന്നു പ്രകടനം നടന്നത്. പ്രകടനത്തിനൊടുവിൽ പി.വി. അൻവറിന്റെ കോലവും കത്തിച്ചിരുന്നു.

എടവണ്ണയിലും സി.പി.എം പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനത്തിനിടെയും അൻവറിനെതിരെ കൊലവിളി മുദ്രാവാക്യമുയർന്നിരുന്നു. നേതാക്കൾക്കെതിരെ തിരിഞ്ഞാൽ കൈയും വെട്ടും ,​ പ്രസ്ഥാനത്തിന് നേരെ വന്നാൽ തിരിച്ചടിക്കും കട്ടായം എന്ന കൊലവിളി മുദ്രാവാക്യവുമായായിരുന്നു പ്രതിഷേധ പ്രകടനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PV ANWAR, PV ANWAR MLA, CPM, MALAPPURAM, NILAMBUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA