
ആലപ്പുഴ: പ്രിയദർശിനി ബസിൽ യാത്രക്കാരിയായി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. ആലപ്പുഴ ബസ് സ്റ്റാന്റിൽ നിന്ന് തിരുവമ്പാടി വരെ പോയ യാത്ര ആഘോഷമാക്കാൻ മകൾ ആസിയ തമി ഷനാസിനും മഹിളാ കോൺഗ്രസ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. മറ്റ് വനിതാ യാത്രക്കാർക്കൊപ്പം പാട്ടുപാടിയായിരുന്നും യാത്ര.
പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെ സ്ത്രീ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതായും പുതിയ ബസ് കിട്ടുമോയെന്ന് അന്വേഷിക്കേണ്ട സ്ഥിതിയായെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ചെറിയ വരുമാനക്കാരായ ഒട്ടേറേ സ്ത്രീകൾക്ക് യാത്രാക്കൂലി ഇനത്തിൽ മിച്ചം പിടിക്കാവുന്ന പണം അവരുടെ സമ്പാദ്യശീലം വർദ്ധിപ്പിക്കാനും വരുമാനം മെച്ചപ്പെടുത്താനും സഹായകമാകും. ഒരാഴ്ച പിന്നിടുന്ന പദ്ധതിയെ താത്പര്യപൂർവം നോക്കിക്കാണുകയാണ്. വിപ്ളവകരമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഉണ്ടാകുന്ന ആക്ഷേപങ്ങളെ പോസിറ്റീവായി കണ്ട് പദ്ധതി വിജയപ്രദമായി സർക്കാർ മുന്നോട്ട് കൊണ്ടുപോകുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |