
തിരുവനന്തപുരം: നെടുമ്പാശേരിയിൽ സമ്പന്ന കുമാരൻ ഓടിച്ച മിനി കൂപ്പർ കാറിടിച്ച് കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫോണിൽ സംസാരിച്ചു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ കുറ്റക്കാർക്ക് വാങ്ങിനൽകുമെന്ന് ഉറപ്പുനൽകി. അന്വേഷണത്തിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. പഴുതടച്ചുള്ള അന്വേഷണമാണ് നടന്നത്. കുറ്റക്കാരെ നിയമത്തിന്റെ പരിധിയിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കില്ല. പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ കൂടെയുണ്ടാവും. അന്വേഷണവുമായി ബന്ധപ്പെട്ട് കുടുംബങ്ങൾക്ക് ആശങ്ക വേണ്ടെന്നും അറിയിച്ചു.
കുടുംബാംഗങ്ങളുമായി സംസാരിച്ച് പിണറായി
തിരുവനന്തപുരം: നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഗോപികയുടെയും ദേവികയുടെയും കുടുംബാംഗങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. ഗോപികയുടെ പിതാവ് പ്രദീപ് കുമാറിനോടും ദേവികയുടെ പിതാവ് സന്തോഷിനോടുമാണ് സംസാരിച്ചത്.കുടുംബങ്ങളുടെ അവസ്ഥയും നിലവിലെ സാഹചര്യങ്ങളും അന്വേഷിച്ചു. ആവശ്യമായ എല്ലാ പിന്തുണയും സഹായവും ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേസിന്റെ നിലവിലെ സ്ഥിതിഗതികളും തുടർനടപടികളും മനസിലാക്കുന്നുണ്ടെന്നും കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനായി ശ്രദ്ധ ചെലുത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |