SignIn
Kerala Kaumudi Online
Thursday, 02 July 2026 1.47 AM IST

അവയവക്കച്ചടം അന്വേഷിക്കാൻ എസ്.ഐ.ടി

ramesh-cheniithala

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവ കച്ചവടവും വ്യാജരേഖ നിർമ്മാണവും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എറണാകുളം റൂറൽ എസ്.പി കെ.എസ്. സുദർശനാണ് അന്വേഷണ സംഘത്തലവൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്വേഷണ സംഘം രൂപീകരിച്ചത്. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. റാക്കറ്റിന്റെ മുഖ്യ ഇടനിലക്കാരൻ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവർ അറസ്റ്റിലായിരുന്നു. എറണാകുളത്തെ പ്രമുഖ ആശുപത്രികളിൽ അനധികൃതമായി അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നെന്നും വ്യക്തമായി. ഇതേ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESHCHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA