SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.32 AM IST

കാറ്റ് ദുർബലം; കാലവർഷം വൈകും

ss-kovil-road

തിരുവനന്തപുരം: പടിഞ്ഞാറൻകാറ്റ് ദുർബലമായി തുടരുന്നതിനാൽ കേരളത്തിൽ കാലവർഷം വൈകുമെന്ന് സൂചന. ജൂൺ തുടക്കത്തിൽ മാത്രമേ കാലവർഷം സജീവമാകാൻ സാദ്ധ്യതയുള്ളൂ. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്യുതി പടിഞ്ഞാറൻ കാറ്റിന്റെ കേരളത്തിലേക്കുള്ള സഞ്ചാരത്തിന് വിഘാതമായി.

ഇതു ദുർബലമാകുകയോ പടിഞ്ഞാറേക്ക് നീങ്ങുകയോ ചെയ്താലേ കാലവർഷം കേരളത്തിലേയ്ക്ക് എത്താനുള്ള സാഹചര്യമൊരുങ്ങൂ. മേയ് 26ന് കാലവർഷമെത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. നിലവിൽ ലഭിച്ചിരുന്ന മഴയിലും കുറവുവന്നിട്ടുണ്ട്. ഇന്ന് ഒരു ജില്ലയിലും കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ സാദ്ധ്യതാ മുന്നറിയിപ്പ് നൽകിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ച ലഭിച്ചതുപോലുള്ള ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാനാകില്ലെന്നാണ് വിലയിരുത്തൽ. രണ്ടുദിവസം ശക്തമായ മഴ കിട്ടിയാലേ കാലവർഷമാണെന്ന് പരിഗണിക്കാനുള്ള സാഹചര്യമൊരുങ്ങൂവെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നിത കെ.ഗോപാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA