SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.39 AM IST

'സ്ത്രീ സുരക്ഷ' പദ്ധതിയുമായി ജി.ജി. ഹോസ്പിറ്റൽ

s

തിരുവനന്തപുരം: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും സ്‌തനാർബുദം നേരത്തെ കണ്ടെത്താനുമുള്ള പ്രത്യേക സി.എസ്.ആർ പദ്ധതിയായ 'സ്ത്രീ സുരക്ഷ" ജി.ജി. ഹോസ്പിറ്റലിൽ ആരംഭിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സ്‌തനാർബുദത്തെക്കുറിച്ചുള്ള ബോധവത്കരണം ശക്തിപ്പെടുത്തുകയും സ്ത്രീകളെ സമയബന്ധിത പരിശോധനയിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി സൗജന്യ രജിസ്ട്രേഷൻ,ഡോക്ടർ കൺസൾട്ടേഷൻ,ഫിസിക്കൽ പരിശോധന,പ്രത്യേക സി.എസ്.ആർ നിരക്കിൽ മാമോഗ്രാം പരിശോധന എന്നിവ ലഭ്യമാക്കും.സ്‌തനാർബുദം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ ഫലപ്രദമായി ചികിത്സിക്കാനാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA