SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.32 AM IST

റഹീം മോചിതനാകും: എമിഗ്രേഷൻ നടപടികൾ ഉടൻ

s

കോഴിക്കോട്: വധശിക്ഷയിൽ നിന്ന് മുക്തനായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുൾ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവച്ചു. എക്സിറ്റ് വീസ നടപടികൾ പൂർത്തിയായി. ഇനി എമിഗ്രേഷൻ നടപടികൾ പൂർത്തിയാകണം. ഇതു പൂർത്തിയാൽ ഏതുസമയവും നാട്ടിലേക്ക് പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായ സമിതി അറിയിച്ചു. കോടതി വിധിച്ച 20 വർഷം തടവുശിക്ഷ കഴിഞ്ഞ 20ന് അവസാനിച്ചിരുന്നു. ജയിലിൽ തുടരുന്ന റഹീമിനു എക്സിറ്റ് വീസ ലഭ്യമാക്കി നാട്ടിലെത്തിക്കാനുള്ള തീവ്ര ശ്രമമാണ് റിയാദിൽ നടക്കുന്നത്. സ്‌പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകൻ അനസ് അൽ ശഹ്റി മരിച്ച സംഭവത്തിൽ കുറ്റാരോപിതനായി 2006ലാണ് റഹീം ജയിലിലായത്. കേരളമാകെ ചേർന്നു സമാഹരിച്ച 34 കോടി കൈമാറിയതോടെ റഹീമിന്റെ വധശിക്ഷ 2024 ജൂൺ രണ്ടിനു റിയാദ് കോടതി റദ്ദാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA