കൊച്ചി: ഹൈക്കോടതിയിൽ നിന്ന് നാളെ വിരമിക്കുന്ന ജസ്റ്റിസ് സി. പ്രതീപ്‌കുമാറിന് ഫുൾകോർട്ട് റഫറൻസോടെ യാത്രഅയപ്പ് നൽകി. ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജനറൽ കെ. ജാജു ബാബു, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് പീയൂസ് എ. കൊറ്റം എന്നിവർ പ്രസംഗിച്ചു.തിരുവനന്തപുരം ലാ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ പ്രതീപ്കുമാർ 1989ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്.1996ൽ മുനിസിഫ് മജിസ്ട്രേട്ടായി ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരിക്കെ 2023 ഒക്ടോബർ 25ന് ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി നിയമിതനായി. 2025 സെപ്തംബർ 9ന് സ്ഥിരം ജഡ്ജിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |