SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.07 AM IST

എൽസ 3: മൂന്ന് ജീവനക്കാർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് കോടതി

s

കൊച്ചി: കേരളതീരത്ത് മുങ്ങിയ എം.എസ്.സി എൽസ -3 കപ്പലിലെ ഒരു യുക്രെയിൻ സ്വദേശിക്കും രണ്ട് ഫിലിപ്പീൻസ് സ്വദേശികൾക്കും കർശന ഉപാധികളോടെ നാട്ടിലേക്ക് മടങ്ങാൻ ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ അനുമതി. ക്യാപ്ടനുൾപ്പെടെ നാല് പേരുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. നേരത്തേ 17 പേരെ വിട്ടിരുന്നു. ക്യാപ്ടൻ ഇവാനോവ് അലക്സാണ്ടർ അടക്കം ശേഷിക്കുന്ന ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.

അനുമതി ലഭിച്ച മൂന്ന് ജീവനക്കാർ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെട്ടവരല്ല. കോസ്റ്റൽ പൊലീസിന്റെ ക്രിമിനൽ കേസിലും പ്രതികളല്ല. പത്ത് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യവും നൽകണം. അല്ലെങ്കിൽ ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി. ആവശ്യപ്പെട്ടാൽ സാക്ഷി എന്ന നിലയിൽ ഓൺലൈൻ ഹാജരാകണമെന്ന വ്യവസ്ഥയുമുണ്ട്.

മർച്ചന്റ് ഷിപ്പിംഗ് നിയമപ്രകാരം കേന്ദ്ര സർക്കാർ നൽകിയ പരാതിയിൽ ക്യാപ്ടന്റെയും ചീഫ് എൻജിനിയർ ഒലെക്സി ചോർണെയുടെയും മൊഴി 12ന് തോപ്പുംപടി മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തും. ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ ഇവർക്കൊപ്പം പ്രതികളായ കപ്പലിലെ ചീഫ് ഓഫീസർ, സെക്കൻഡ് എൻജിനിയർ എന്നിവർക്കും മടങ്ങാൻ അനുമതിയായിട്ടില്ല. മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും അപാകതയുള്ളതിനാൽ തിരുത്തി നൽകാൻ നിർദ്ദേശിച്ചു. ഹർജി 15ന് പരിഗണിക്കും.

ജീവനക്കാരെ മടങ്ങാൻ അനുവദിക്കരുതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. മുങ്ങിക്കിടക്കുന്ന കപ്പൽ ഗതാഗതത്തിന് തടസവും മലിനീകരണ ഭീഷണിയുമുണ്ടാക്കുന്നു. ജീവനക്കാരുടെയടക്കം വീഴ്ചയാണ് അപകടത്തിന് കാരണമെന്നും ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗ് ഫയൽ ചെയ്ത വിശദീകരണത്തിൽ പറയുന്നു.

എ​ൽ​സ​ 3​:​ ​ച​രി​വും​ ​ചോ​ർ​ച്ച​യും
ക​ണ്ടെ​ന്ന് ​വി​ഴി​ഞ്ഞം​ ​പോ​ർ​ട്സ്

കൊ​ച്ചി​:​ ​മു​ങ്ങി​യ​ ​എം.​എ​സ്.​സി​ ​എ​ൽ​സ​ 3​ ​ക​പ്പ​ലി​ന് ​ച​രി​വു​ ​ക​ണ്ടെ​ത്തു​ക​യും​ ​ക​പ്പ​ൽ​ക്ക​മ്പ​നി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യും​ ​ചെ​യ്തി​രു​ന്ന​താ​യി​ ​അ​ദാ​നി​ ​വി​ഴി​ഞ്ഞം​ ​പോ​ർ​ട്സ് ​ഹൈ​ക്കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​ബ​ല്ലാ​സ്റ്റ് ​ടാ​ങ്കി​ന് ​ചോ​ർ​ച്ച​യു​ള്ള​താ​യും​ ​അ​റി​യി​ച്ചെ​ന്ന് ​സി.​ഇ.​ഒ​ ​പ്ര​ദീ​പ് ​ജ​യ​രാ​മ​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​പ​റ​യു​ന്നു.​ ​ക​പ്പ​ൽ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​നീ​ക്കം​ ​ചെ​യ്യ​ണ​മെ​ന്നും​ ​തു​റ​മു​ഖ​ങ്ങ​ളി​ൽ​ ​സു​ര​ക്ഷാ​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​ഐ​ക്യ​വേ​ദി​ ​നേ​താ​വ് ​ചാ​ൾ​സ് ​ജോ​ർ​ജ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​വെ​ളി​പ്പെ​ടു​ത്ത​ൽ.
യാ​ത്രാ​യോ​ഗ്യ​മെ​ന്ന് ​ഡ​യ​റ​ക്ട​റേ​റ്റ് ​ജ​ന​റ​ൽ​ ​ഒ​ഫ് ​ഷി​പ്പിം​ഗി​ന്റെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​ ​ക​പ്പ​ൽ​ ​പി​ടി​ച്ചു​വ​യ്ക്കാ​ൻ​ ​തു​റ​മു​ഖ​ ​അ​ധി​കൃ​ത​ർ​ക്ക് ​സാ​ധി​ക്കി​ല്ലെ​ന്നും​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​വി​ശ​ദീ​ക​രി​ക്കു​ന്നു.​ ​വി​ഷ​യം​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​അ​ടു​ത്ത​ ​ദി​വ​സം​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.​ 2025​ ​മേ​യ് 21​ന് ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ത്തെ​ത്തി​യ​ ​ക​പ്പ​ലി​ൽ​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ക​യ​റ്റു​ന്ന​ ​ജോ​ലി​ക​ൾ​ ​തു​ട​ങ്ങി​ ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ ​ത​ന്നെ​ ​ഒ​രു​ ​വ​ശ​ത്തേ​ക്ക് ​മൂ​ന്ന് ​ഡി​ഗ്രി​ ​ച​രി​വു​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഇ​ക്കാ​ര്യം​ ​ഷി​പ് ​മാ​സ്റ്റ​റെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​വെ​സ്സ​ൽ​ ​ലോ​ഡിം​ഗ് ​പ്ലാ​ൻ​ ​പ്ര​കാ​ര​മാ​ണ് ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ക​പ്പ​ലി​ൽ​ ​വ​ച്ച​ത്.​ ​ഹാ​നി​ക​ര​മാ​യ​ ​ച​ര​ക്ക് ​ഉ​ൾ​പ്പെ​ടു​ന്ന​ 13​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ക​സ്റ്റം​സ് ​നി​യ​മ​പ്ര​കാ​രം​ ​ക​രു​ത​ലോ​ടെ​യാ​ണ് ​കൈ​കാ​ര്യം​ ​ചെ​യ്ത​ത്.​ ​സു​ര​ക്ഷാ​ ​പ്രോ​ട്ടോ​ക്കോ​ളി​ൽ​ ​വീ​ഴ്ച​യൊ​ന്നും​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​വി​ശ​ദീ​ക​രി​ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA