SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.51 AM IST

ജയിൽ സുരക്ഷ : വിദഗ്ദ്ധസമിതി റിപ്പോർട്ട് രണ്ട് മാസത്തിനകം

jail

തിരുവനന്തപുരം: ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പശ്ചാത്തലത്തിൽ സുരക്ഷ പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധസമിതി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകും. പ്രധാന ജയിലുകളിലെ അടിസ്ഥാന സൗകര്യം, മാനവശേഷി, ഉദ്യോഗസ്ഥരുടെ പരിശീലനം, ജയിൽ നടത്തിപ്പിന് നിലവിലുള്ള നടപടിക്രമം എന്നിവ വിലയിരുത്തി സുരക്ഷ വർദ്ധിപ്പിക്കാനായി നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്തേണ്ടതെങ്ങനെയെന്നും റിപ്പോർട്ടിലുണ്ടാവും. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് റിട്ട . സി.എൻ.രാമചന്ദ്രൻ നായർ, സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ സമിതി പതിനാറ് ജയിലുകൾ സന്ദർശിച്ചു. തിരഞ്ഞെടുപ്പായതിനാൽ മാർച്ച് മുതൽ മേയ് വരെ സമിതി പ്രവർത്തിച്ചിരുന്നില്ല. അനുവദനീയമല്ലാത്തതും ആശാസ്യമല്ലാത്തതുമായ പ്രവൃത്തികൾ കർശനമായി തടയാൻ മാർഗ്ഗനിർദേശം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA