
കൊല്ലം: മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള 52 ദിവസ ട്രോളിംഗ് നിരോധനം ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ചു. കേരള തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകൾക്ക് ജൂലായ് 31ന് അർദ്ധരാത്രി വരെയാണ് നിയന്ത്രണം. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് ബോട്ടുകൾക്കും നിയന്ത്രണമില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നത് കൊല്ലം ശക്തികുളങ്ങര ഹാർബർ കേന്ദ്രീകരിച്ചാണ്. ബോട്ടുകൾ കടലിലേക്ക് കടക്കാതിരിക്കാൻ ഫിഷറീസ് ഉദ്യോഗസ്ഥരും കോസ്റ്റൽ പൊലീസും ചേർന്ന് ഇന്നലെ രാത്രി 12ന് നീണ്ടകര പാലത്തിന് കുറുകെ ചങ്ങല കെട്ടി. ബോട്ടുകളിൽ ജോലിയെടുത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഇന്ന് മുതൽ നാട്ടിലേക്ക് മടങ്ങും. തദ്ദേശീയരായ തൊഴിലാളികളിൽ ഒരു വിഭാഗം പരമ്പരാഗത വള്ളങ്ങളെ ആശ്രയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |