
തിരുവനന്തപുരം: മൊബൈൽ ക്യാമറ ഓൺ ചെയ്ത് സന്ദർഭവും സാഹചര്യവും നോക്കാതെ സെലിബ്രിറ്റികളുടെ അടക്കം സ്വകാര്യ നിമിഷങ്ങളിലേക്ക് ഇടിച്ചു കയറുന്നവരെ പിടിച്ചുകെട്ടാൻ സർക്കാർ പെരുമാറ്റചട്ടം കൊണ്ടുവരും. നിയമം മൂലം നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്. നടൻ സലിംകുമാറിന്റെ സംസ്കാര വേളയിൽ മൊബൈൽ ക്യാമറകളുമായി ഇടിച്ചു കയറിയവർക്കെതിരെ മകൻ ചന്തു പ്രകടിപ്പിച്ച രോഷം പൊതുസമൂഹം ഏറ്റെടുത്ത സാഹചര്യത്തിലാണ് സർക്കാർ നീക്കം.
ഇതേക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉന്നതതല യോഗം വിളിക്കുമെന്നാണ് സൂചന. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സാസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ തുടങ്ങിയവരുമായി മുഖ്യമന്ത്രി കൂടിയാലോചന നടത്തും. അംഗീകാരമില്ലാത്ത മാദ്ധ്യമങ്ങൾക്ക് എവിടെ വരെ കടന്നെത്താമെന്ന കാര്യത്തിൽ വ്യക്തത വരുത്തും.
ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ നടത്തണമെന്ന് രമേഷ് പിഷാരടി എം.എൽ.എ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മൊബൈൽ ചാനലുകാരെ കർശനമായി നിരോധിക്കണമെന്നും അതിനുള്ള നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും നടി മല്ലിക സുകുമാരനും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |