
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സദ്‌ഗുരുവിന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷൻ ഇന്ത്യയിലുടനീളം ഏകദേശം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ സംഘടിപ്പിക്കും.കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, പ്രതിരോധ സേന എന്നിവിടങ്ങളിൽ നിന്നായി 50,000-ത്തിലധികം പേർ പങ്കെടുക്കും.കേരളത്തിൽ മാത്രം ഏകദേശം 107 സെഷനുകൾ നടക്കും.
പരിശീലനം നേടിയ ഈശ അദ്ധ്യപകരും സന്നദ്ധപ്രവർത്തകരും നയിക്കുന്ന സെഷനുകളിൽ ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്ന ലളിതവും ശക്തവുമായ യോഗാഭ്യാസങ്ങളാണ് പരിചയപ്പെടുത്തുന്നത്. സദ്‌ഗുരുവിന്റെ മിറാക്കിൾ ഒഫ് മൈൻഡ് എന്ന സൗജന്യ ധ്യാന ആപ്പും പരിചയപ്പെടുത്തും. ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഈ ഗൈഡഡ് മെഡിറ്റേഷൻ, മുൻപരിചയമില്ലാത്തവർക്കു പോലും ധ്യാനം എളുപ്പത്തിൽ ജീവിതത്തിന്റെ ഭാഗമാക്കാൻ സഹായിക്കും. ലോകമെമ്പാടുമായി 35 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഈ ആപ്പ്,അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മലയാളം ഉൾപ്പെടെ ആറ് പുതിയ ഭാഷകളിലും ലഭ്യമാകുന്നു.
ബംഗളൂരുവിലെ സദ്‌ഗുരു സന്നിധിയിലും കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലും പ്രത്യേക യോഗ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്ററുമായി സഹകരിച്ചു രാവിലെ 11 ന് കിൻഫ്രയിലെ മാജിക് പ്ലാനറ്റ് ക്യാമ്പസ്സിൽ സെഷൻ സംഘടിപ്പിക്കും .വൈകിട്ട് മാനവീയം വീഥിയിൽ 5:30ന് പി.എൻ.പണിക്കർ ഫൗണ്ടേഷനുമായി സഹകരിച്ചു യോഗ പരിപാടി നടക്കും.കൂടാതെ വിവിധ ഓഫീസുകളിലും സ്കൂളുകളിലും സെഷനുകൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |