
തിരുവനന്തപുരം: മഴ ശക്തമായില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും. പീക് സമയം വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതിനെത്തുടർന്ന് ഈ മാസം 30വരെയാണ് 15 മുതൽ 30 മിനിറ്റ് വരെ നിയന്ത്രണം പ്രഖ്യാപിച്ചത്. മഴ കുറഞ്ഞതിനെത്തുടർന്ന് ചൂട് കൂടിയതാണ് രാജ്യമാകെ വൈദ്യുതി ഡിമാൻഡ് കൂട്ടിയത്. മഴ പ്രതീക്ഷിച്ച് കൈമാറ്റ കരാർ പ്രകാരം ഈ സീസണിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് തിരികെ നൽകേണ്ട വൈദ്യുതിയും കൊടുക്കേണ്ടതുണ്ട്.
ബംഗാളടക്കം വിവിധ സംസ്ഥാനങ്ങളുമായി വൈദ്യുതി കരാറുകൾക്ക് കെ.എസ്.ഇ.ബി ശ്രമിക്കുന്നുണ്ട്. ബംഗാളിൽ നിന്ന് 300 മെഗാവാട്ട് എത്തിക്കാനാണ് ശ്രമം. ഡിസംബർ വരെ വൈദ്യുതി ക്ഷാമം പ്രതീക്ഷിക്കുന്നു.. ഉയർന്ന വിലയ്ക്ക് ഡിസംബർ വരെ എല്ലാ മാസവും വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് അനുമതി തേടി റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ഹ്രസ്വകാല കരാറുകൾ വഴി പീക് സമയം യൂണിറ്റിന് 10 രൂപയിലധികം വില നൽകി വൈദ്യുതി വാങ്ങുന്നതിനെ കമ്മീഷൻ ചോദ്യം ചെയ്യാനാണ് സാദ്ധ്യത.. 24ന് നിശ്ചയിച്ചിട്ടുള്ള ഹിയറിങ്ങിൽ കെ.എസ്.ഇ.ബിയുടെ അപേക്ഷ കമ്മീഷൻ പരിഗണിക്കും. വൈദ്യുതി മുടങ്ങുന്നത് വിഷമകരമാണെന്നും പ്രതീക്ഷിച്ചത്ര പ്രതിസന്ധിയില്ലെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.. ജലസംഭരണികളിൽ വെള്ളം കുറവുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |