SignIn
Kerala Kaumudi Online
Sunday, 19 July 2026 4.34 AM IST

ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപ്പന: മൂന്നുപേർ പിടിയിൽ

1

കോഴിക്കോട്: ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയ മൂന്നുപേരെ പന്നിയങ്കര പൊലീസ് പിടികൂടി. പയ്യാനക്കൽ കപ്പക്കൽ റോഡിലെ 'ബാക്ക് ടു ഫിറ്റ്' ജിംനേഷ്യം നടത്തിപ്പുകാരനായ ബേപ്പൂർ മൂന്നാർ വളപ്പിൽ ജംഷീർ(40), സുഹൃത്തുക്കളായ ലിജാസ് (36), ഫറോക്ക് ചുങ്കം സ്വദേശിയായ അർഷാദ്(32) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 220 ഗ്രാം എം.ഡി.എം.എ,​ 35 ഗ്രാം കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു. പൊലീസിനെ കണ്ടതോടെ ലഹരി വിറ്റ് കിട്ടിയ പണം വെള്ളത്തിൽ നിക്ഷേപിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പന്നിയങ്കര എസ്.ഐ മുനീറിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA