
കോട്ടയം : ഈരാറ്റുപേട്ടയിൽ ബി.ജെ.പി നേതാവ് പി.സി.ജോർജിന്റെ വീട്ടിലും ഭാര്യ ഉഷയുടെ സമീപത്തുള്ള തുണിക്കടയിലും വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് വെള്ളം കയറി തുടങ്ങിയതെന്ന് ജോർജ് പറഞ്ഞു. ജോർജും ഭാര്യയും ഇളയമകനുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് മുന്നിലെ ചെറിയ തോട്ടിലൂടെ വെള്ളം ഇരച്ചുകയറുകയായിരുന്നു. അയൽവാസിയായ പയ്യൻ വന്നാണ് വിളിച്ചുണർത്തിയത്. വീടിന് മുകളിലേയ്ക്ക് മാറി. 2.45 ഓടെ വീടിന് അകത്തേക്ക് വെള്ളം കയറി. ഓളം തട്ടി ഫ്രിഡ്ജ് വീണു. രണ്ട് ഫ്രിഡ്ജും ടി.വിയും കേടായി. രണ്ട് ഇന്നോവകാറിലും വെള്ളം കയറി. വീട്ടിൽ 10 ലക്ഷം രൂപയുടെ നഷ്ടവും, ഭാര്യയുടെ തുണിക്കടയിൽ 30 ലക്ഷത്തിന്റെ നഷ്ടവും കണക്കാക്കുന്നുവെന്ന് ജോർജ് പറഞ്ഞു.40 വർഷത്തിനിടെ ആദ്യമായാണ് ഈ മേഖലയിൽ വെള്ളം കയറുന്നത്. ഇതോടെ
ഈരാറ്റുപേട്ട നഗരത്തിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ കോടികളുടെ നഷ്ടമാണുണ്ടായത്. ഓണം പ്രമാണിച്ചുള്ള സ്റ്റോക്കുകൾ നശിച്ചതായി വ്യാപാരികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |