
തിരുവനന്തപുരം: കോട്ടയം തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 11 പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകന് രണ്ട് പശുക്കളെ നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ ഉറപ്പ്. തീക്കോയി സ്വദേശി അനിൽ കുമാർ എന്ന ക്ഷീരകർഷകനെ, ഫോണിൽ വിളിച്ച് വേണ്ട സഹായം മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പശുക്കളെ നൽകാൻ തീരുമാനിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തി കൈമാറും. മറ്റ് പശുക്കൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |