
കോവളം : തിരുവല്ലത്ത് രാമയണ പാരായണത്തിനിടെ വയോധിക ഷോക്കേറ്റു മരിച്ചു. പള്ളിച്ചൽ നരുവാമൂട് മുക്കം പാലമൂട് മാർത്താണ്ഡേശ്വരം എൽ.പി സ്‌കൂളിന് സമീപം പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കൃഷ്ണമ്മയാണ് (68) മരിച്ചത്. മൈക്കിൽ നിന്ന് ഷോക്കെറ്റതാണെന്ന് സംശയിക്കുന്നു.
ഇന്നലെ ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിന് സമീപം ലങ്കാ റോഡിൽ പരശുരാമസേവാ സമിതി എന്ന പേരിൽ പ്രവർത്തിക്കുന്ന ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള ദേവസ്ഥാനത്ത് രാമായണം പാരായണത്തിന് എത്തിയതായിരുന്നു ഇവർ. കുഴഞ്ഞുവീണ കൃഷ്ണമ്മയെ സമീപത്തെ പ്ലംബിംഗ് തൊഴിലാളിയാണ് കണ്ടത്. വിവരം ദേവസ്ഥാനം ഉടമയെ അറിയിക്കുകയായിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്ഥലത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും തിരുവല്ലം പൊലീസും വിശദമായി പരിശോധന നടത്തി. മൈക്കിനോടനുബന്ധിച്ച ആംപ്ലിഫെയർ ചൂടായ നിലയിലായിരുന്നു.പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവൂയെന്ന് പൊലീസ് പറഞ്ഞു. മക്കൾ: പ്രിത ( റെയിൽവേ ) മാലിനി ( റെയിൽവേ ) മരുമക്കൾ: സുധാം സോറൻ ( റെയിൽവേ ) അരുൺമോഹൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |