SignIn
Kerala Kaumudi Online
Thursday, 03 September 2026 1.16 AM IST

കന്നിമാസ പൂജകൾക്കായി ശബരിമലനട 16ന് തുറക്കും

s

പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല നട 16ന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. 17ന് പുലർച്ചെ 5 മുതലാണ് കന്നിമാസപൂജകൾ . ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കു ചെയ്തും പമ്പയിലെത്തി സ്‌പോട്ട് ബുക്കു ചെയ്തും സന്നിധാനത്തേക്ക് പ്രവേശിക്കാം. സന്നിധാനത്ത് താമസിച്ച് ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് www.onlinetdb.com എന്ന വെബ്‌സൈറ്റ് വഴി വിവിധ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും റൂം ബുക്ക് ചെയ്യാൻ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA