
താമരശ്ശേരി: അവധിയിലായിരിക്കെ സ്വന്തം സ്റ്റേഷൻ പരിധിക്ക് പുറത്തെ സ്പായിൽ പരിശോധനയ്ക്കെന്ന പേരിലെത്തി കൈക്കൂലി വാങ്ങിയ പൊലീസുകാരന് സസ്പെൻഷൻ. സ്പായിലെ ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ. മുഹമ്മദ് ഫാസിലിനെയാണ് കോഴിക്കോട് റൂറൽ പൊലീസ് മേധാവി മെറിൻ ജോസഫ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പെരുമണ്ണാമുഴി പൊലീസ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. ആഗസ്റ്റ് 14ന് വൈകിട്ടാണ് താമരശ്ശേരി സ്റ്റേഷൻ പരിധിയിലെ അടിവാരത്തുള്ള സ്പായിൽ പൊലീസുകാരൻ മഫ്തിയിലെത്തി പരിശോധന നടത്തിയത്. സ്ഥാപനത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് അറിയിച്ചശേഷം മേലുദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിൽ പണം വാങ്ങുകയായിരുന്നു. ജീവനക്കാരിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച ശേഷമാണ് മടങ്ങിയതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |