SignIn
Kerala Kaumudi Online
Thursday, 03 September 2026 2.01 AM IST

ചേന്തി അനിലിന് മുഖ്യമന്ത്രി മാപ്പ് നൽകണം: സ്വാമി സച്ചിദാനന്ദ

swami-sachidanand

ശിവഗിരി: ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേന്തിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ദുഃഖിപ്പിക്കുന്നതാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ആർക്കും അവകാശമില്ല. തെറ്റ് തെറ്റുതന്നെയാണ്. എന്നാൽ പാർട്ടി നേതാവ് എന്ന നിലയിൽ വി.ഡി. സതീശനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് ചേന്തി അനിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ സമീപിക്കാൻ ധൈര്യം കാണിച്ചത്. ജയന്തി ദിനത്തിൽ മുഖ്യമന്ത്രിക്ക് സ്വാഭാവികമായും തിരക്കേറിയ നിരവധി പരിപാടികളുണ്ടായിരുന്നു. ചെമ്പഴന്തിയിൽ വൈകിട്ട് 6.30ന് നിശ്ചയിച്ചിരുന്ന പരിപാടിയിൽ മുഖ്യമന്ത്രി ആറുമണിക്ക് മുമ്പുതന്നെ എത്തി സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. സ്വാതന്ത്ര്യ ബോധത്തിന്റെ ഭാഗമായി സംഭവിച്ചുപോയതിനെ വലിയ തെറ്റായി കണ്ട് ചേന്തി അനിലിനെപ്പോലുള്ളവരെ നടപടിക്ക് വിധേയരാക്കുന്നത് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ തിരുത്തപ്പെടേണ്ടതാണ്. സംഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് സമചിത്തതയോടെ പെരുമാറാൻ ചേന്തി അനിലിന് സാധിക്കട്ടെ. മുഖ്യമന്ത്രി അനിലിന് മാപ്പ് നൽകണം. ഇത് രാജ്യത്തുടനീളമുള്ള ഗുരുഭക്തരുടെ വികാരം കൂടിയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ചേ​ന്തി​ ​അ​നി​ലി​ന് ​ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​നെ​ ​ത​ട​ഞ്ഞ് ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യ​ ​കേ​സി​ൽ​ ​ഡി.​സി.​സി​ ​മു​ൻ​ ​അം​ഗം​ ​ചേ​ന്തി​ ​അ​നി​ലി​ന് ​ഉ​പാ​ധി​ക​ളോ​ടെ​ ​ജാ​മ്യം.​ ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​ട്ട് ​കാ​ർ​ത്തി​ക​ ​എ​സ്.​ ​വ​ർ​മ്മ​യാ​ണ് ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​ത്.​ ​പ്ര​തി​ ​സ​മാ​ന​ ​കു​റ്റ​ ​കൃ​ത്യ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടാ​ൻ​ ​പാ​ടി​ല്ലെ​ന്നും​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ​ ​ഹാ​ജ​രാ​ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​മ്പോ​ൾ​ ​പാ​ലി​ക്കേ​ണ്ട​ ​പ്രാ​രം​ഭ​ ​ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ൾ​ ​പൊ​ലീ​സ് ​പാ​ലി​ക്കാ​ത്ത​താ​ണ് ​ജാ​മ്യം​ ​ല​ഭി​ക്കാ​നി​ട​യാ​ക്കി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAMI SACHIDANAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA